Sunday, March 25, 2012

ബുദ്ധധര്‍മ്മത്തില്‍ ചാതുര്‍വര്‍ണ്ണ്യ വിഷം !


മാതൃഭൂമി ബുക്സ് വെബ് സൈറ്റില്‍ ബുദ്ധദര്‍ശനത്തെക്കുറിച്ച് അറിവുപകരുന്ന ഒരു പോസ്റ്റ് വായിച്ചു.
ഇന്ത്യന്‍ സമൂഹത്തില്‍ പ്ലേഗുപോലെ പടര്‍ന്നുപിടിച്ച മന്ത്ര-തന്ത്രവാദികളുടെ മതമായ സവര്‍ണ്ണ സനാതന-ഹൈന്ദവ മതത്തെ പ്രതിരോധിക്കാന്‍ നന്മയുടേയും, ധര്‍മ്മത്തിന്റേയും, അഹിംസയുടേയും, സമത്വഭാവനയുടേയും നിരീശ്വരമതമായിരുന്ന ബുദ്ധധര്‍മ്മത്തിന് എന്തുകൊണ്ടു കഴിഞ്ഞില്ല എന്ന് അന്വേഷിക്കേണ്ടത് ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെ പ്രധാന കര്‍ത്തവ്യമാണ്.
ബ്രാഹ്മണ തന്ത്ര-മന്ത്രവാദികള്‍ എങ്ങനെയൊക്കെയാണ് ഭാരതത്തില്‍ ബുദ്ധധര്‍മ്മത്തെ സമൂലം നശിപ്പിച്ച് സവര്‍ണ്ണ-ജാതീയ ഹിന്ദുമത ഭ്രാന്താലയ മേധാവികളായിത്തീര്‍ന്നതെന്ന അറിവ് ആര്‍ജ്ജിക്കാതെ നമുക്ക് പുരോഗതിയിലേക്കും, ആത്മാഭിമാനത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും വളരാനാകില്ല. എന്തെങ്കിലും അടിമപ്പണി അനുഷ്ഠിച്ച് കഴിഞ്ഞുകൂടാനോ, കച്ചകപടങ്ങളിലൂടെയോ, ശരീര വില്‍പ്പനയിലൂടെയോ സാമ്പത്തികപുരോഗതിയാര്‍ജ്ജിക്കാന്‍ ഈ അറിവ് ആവശ്യമായിവരില്ല.
എന്നാല്‍, ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ജനങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യം സ്വാഭാവികമായും മാനവികതക്ക് നല്‍കേണ്ട ബൌദ്ധിക സംഭാവനയുടെ ബാധ്യത എന്തുകൊണ്ടു കൊടുത്തു തീര്‍ക്കുന്നില്ല എന്ന് ചോദിക്കാന്‍ ഏതെങ്കിലും ഇന്ത്യക്കാരന്‍ ചിന്താശേഷി നേടിയാല്‍ , അയാള്‍ ഇന്ത്യയുടെ ചരിത്രത്തിന്റെ കണക്കു പുസ്തകം അന്വേഷിക്കാനും തന്ത്ര-മന്ത്രവാദികളായ ബ്രാഹ്മണരുടെ  കാന്‍സര്‍കോശങ്ങള്‍ക്കു സമാനമായ ചരിത്രത്തിലെ സാന്നിദ്ധ്യം അടയാളപ്പെടുത്താനും മുന്നോട്ടുവരികതന്നെ ചെയ്യും.

................................................കമന്റ്.............................................. 
സത്യത്തില്‍ ഇന്നത്തെ സവര്‍ണ്ണ ഹിന്ദു മതമെന്നാല്‍  ബുദ്ധമതത്തിന്റെ മഹായാന ശാഖതന്നെയാണ്. മന്ത്രവാദികളായ ബ്രാഹ്മണര്‍ക്ക് തങ്ങളുടെ കുടില വര്‍ഗ്ഗീയ-ജാതീയ ആധിപത്യം സ്ഥാപിക്കാനായ മഹായാന ബൌദ്ധമതം തന്നെയാണ് സവര്‍ണ്ണ ഹിന്ദുമതം. ഈ പ്രക്രിയിക്കായി മന്ത്രവാദികളായ പുരോഹിതര്‍ക്ക്  സൃഷ്ടിക്കേണ്ടിവന്ന സാമൂഹ്യ വിഷമാണ് സവര്‍ണ്ണത (ചാതുര്‍ വര്‍ണ്ണ്യം) എന്ന ജാതി വ്യവസ്ഥ.  ബൌദ്ധ സര്‍വ്വകലാശാലകളില്‍ (നളന്ദ, തക്ഷശില...) വിദ്യാര്‍ത്ഥികളും, അധ്യാപകരുമായി കയറിക്കൂടിയ സുഖലോലുപരും, തന്ത്ര-മന്ത്രവാദികളും, പരാന്നജീവികളുമായ പണ്ഢിതന്മാരാണ് ബുദ്ധമതത്തെ താന്ത്രികവും ലൈംഗീകതയിലൂടെയുള്ള മോക്ഷ പ്രധാനമായ മഹായാന മാര്‍ഗ്ഗമായി വഴിതിരിച്ചുവിട്ട് , തന്ത്ര-മന്ത്രവാദികളായ പണ്ഡിതരെ ഏറ്റവും മുന്തിയ സാമൂഹ്യപദവിയില്‍ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടുള്ള സവര്‍ണ്ണ-ജാതീയ മതമായി(ഹിന്ദു മതം) ബുദ്ധമതത്തെ രൂപാന്തരപ്പെടുത്തിയെടുത്തത്. 
 ഭാരത സംസ്ക്കാരത്തിലും രാഷ്ട്രീയത്തിലും പരാന്നജീവികളായി- ഇത്തിക്കണ്ണികളായി- വളര്‍ന്നുനിന്ന്  2000ത്തോളം വര്‍ഷമായി ജാതിവിഷം സ്രവിപ്പിക്കുന്ന ബ്രാഹ്മണരെന്ന മന്ത്രവാദികളെ തിരിച്ചറിയാനും തള്ളിപ്പറയാനും നാം ഇനിയും ശക്തി നേടിയിട്ടില്ലെന്നതാണ് നമ്മുടെ അടിമബോധത്തിന്റെയും അധോഗതിയുടേയും കാരണം. രാമനേയും , യാദവനായകൃഷ്ണനെയും, അര്‍ജ്ജുനനേയുമെല്ലാം നാടോടി കഥകളിലെ  അവരുടെ സ്റ്റാര്‍ പദവി ഉപയോഗപ്പെടുത്തി, ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതിയെ ബലപ്പെടുത്തുന്നതിനായി ക്ഷത്രിയ വര്‍ണ്ണം ചാര്‍ത്തി സവര്‍ണ്ണതയിലേക്ക് തന്ത്രവാദികളായ ബ്രാഹ്മണര്‍ ദത്തെടുത്തെന്നു മാത്രം. ഓബിസിക്കാരനായ യാദവ കൃഷ്ണനു ചാര്‍ത്തിക്കൊടുത്ത ക്ഷത്രിയ വര്‍ണ്ണത്തിന്റെ തീപ്പൊരികള്‍ തങ്ങളുടെ സംങ്കുചിത താല്‍പ്പര്യങ്ങളെ ഭയപ്പെടുത്തുന്നതായി ബ്രാഹ്മണര്‍ക്കുതന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ബ്രാഹ്മണര്‍ പരശുരാമന്മാരെപ്പോലെയുള്ള ക്ഷത്രിയ ആരാച്ചാര്‍മാരെ സൃഷ്ടിച്ച് ക്ഷത്രിയ കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ഈഴവരെയും ഇഞ്ചപ്പുല്ലിനേയും വളരാന്‍ അനുവദിക്കരുതെന്നും വളരുമ്പോള്‍ ഇഞ്ചപ്പുല്ലുപോലെ കൊത്തിക്കളയണമെന്നും പഴംചൊല്ലുകള്‍ പ്രചാരത്തില്‍ വന്നതും അതിന്റെ ഭാഗമാണെന്ന് കാണാം. ശ്രീ കൃഷ്ണനെത്തന്നെ സ്വര്‍ഗ്ഗാരോഹണത്തിനായി ഒരു വേടനെക്കൊണ്ട്  അമ്പെയ്ത് കൊല്ലിക്കുന്നതും ക്ഷത്രിയത്വത്തോടുള്ള ബ്രാഹ്മണ ഭയത്തിന്റെയും അസൂയയുടേയും തെളിവാണ്. കാരണം, കൃഷ്ണനെ കൊല്ലാന്‍ ഉപയോഗിച്ച അസ്ത്രത്തിന്റെ മുന നിര്‍മ്മിച്ചിരിക്കുന്നത് ബ്രാഹ്മണ ശാപം മൂലം ഒരു പുരുഷ ക്ഷത്രിയന്‍ പ്രസവിച്ച ഇരുമ്പുലക്കയുടെ അവശിഷ്ടമായ ലോഹ കഷണം (ഒരു മത്സ്യം വിഴുങ്ങിയത്) ഉപയോഗിച്ചാണെന്നത് ,  മഹാവിഷ്ണുവിന്റെ അവതാരമായിപ്പോലും വിശേഷിപ്പിക്കപ്പെടുന്ന ഭഗവാന്‍ കൃഷ്ണനോടുപോലും ക്ഷത്രിയനാണെന്ന പേരില്‍ ബ്രാഹ്മണ്യം വച്ചുപുലര്‍ത്തിയ ജാതി വിവേചനത്തിന്റേയും, വംശീയ-വര്‍ഗ്ഗീയ ബോധത്തിന്റേയും പകയുടെ തെളിവാണ്. 

ബ്രാഹ്മണന്‍ പണം കിട്ടുമെങ്കില്‍ ഏതു വിഢീടെ ദൈവത്തേയും പൂജിക്കും. പൂജജോലി മന്ത്രവാദിയായ ബ്രാഹ്മണന്റെ തൊഴില്‍ മാത്രമാണ്. വിശ്വാസമല്ല. (പ്രഫഷണല്‍ നിരീശ്വരവാദികളായ പുരോഹിതരായി ബ്രാഹ്മണരെ കണ്ടാലും തെറ്റില്ല.) രാമനും, കൃഷ്ണനും, കൃസ്തുവും, ബുദ്ധനും, മഹാത്മാഗാന്ധിയും, അമൃതാനന്ദമയിയും തൊഴിലും പരാന്നജീവനസാധ്യതയും  നല്‍കുന്ന വിഢികളുടെ ദൈവങ്ങളായി അംഗീകരിക്കപ്പെടുന്നതില്‍ മന്ത്രവാദികളായ ബ്രാഹ്മണര്‍ക്ക് എതിര്‍പ്പുണ്ടാകില്ല :)

No comments:

Post a Comment